രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രം ഇതിനോടകം തന്നെ 360 കോടി കളക്ട് ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് നവരാത്രി ഓഫറുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
ഇന്ന് മുതല്‍ നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഓഫറാണ് ബ്രഹ്മാസ്ത്ര’ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നല്കിയാല് മതി. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള നിരക്കാണ് 100 രൂപയുടെത്. 29 വരെയാണ് ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക