യു എ ഇ ഗോൾഡൻ വിസ കരസ്ഥമാക്കിയതോടനുബന്ധിച്ച് ചലച്ചിത്ര താരം ഭാവന പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഭാവന ധരിച്ചിരുന്ന വസ്ത്രമായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ആയത്.
ശരീരഭാഗങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്. യഥാര്‍ഥത്തില്‍ ഭാവന ധരിച്ചത് സ്കിന്‍ കളര്‍ രീതിയിലുള്ള ഡ്രസ്സ് ആണ്. ഒറ്റ നോട്ടത്തില്‍ ശരീരഭാഗങ്ങളാണ് കാണുന്നതെന്ന് തോന്നുമെങ്കിലും നന്നായി സൂക്ഷിച്ചു നോക്കുമ്പോള്‍ സ്കിന്‍ കളര്‍ വസ്ത്രമാണെന്ന് വ്യക്തമാണ്.
ഇപ്പോഴിതാ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ ഭാവനയുടെ വസ്ത്രധാരണത്തെ കുറിച്ചും ശരീരത്തെ കുറിച്ചും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വരികളാണ് ചർച്ചയായിരിക്കുന്നത്.
” സിനിമാ നടി ഭാവനയുടെ വയറു ഭാഗം മുന്‍പൊരിക്കലും ഇമാജിന്‍ ചെയ്തു നോക്കാത്തത് കൊണ്ട് അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കില്‍ എന്ന്, ഇപ്പോള്‍ തോന്നി പോയത് എനിക്ക് മാത്രമാണോ?” എന്നാണ് സംഗീത കുറിച്ചത്. പോസ്റ്റിനെ വിമർശിച്ച് ഇതിനോടകം നിരവധിപേർ രംഗത്തെത്തി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക