മണിരത്നം സംവിധാനം ചെയ്ത് ഉടൻ തന്നെ പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ആഴ്വാര്‍ക്കടിയന്‍ നമ്പിയെ അവതരിപ്പിക്കുന്നത് ജയറാം ആണ്.
ഇപ്പോഴിതാ പ്രമോഷനിടെ ഒരു ദിവസത്തെ ഇടവേളയ്ക്ക് ഇടയില്‍ ജയം രവിയും ജയറാമും അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി ശബരിമലയിൽ എത്തിയ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്.
“പൊന്നിയന്‍ സെല്‍വനിലെ ആഴ്വര്ക്കടിയന് നമ്പിയെപ്പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ സ്നേഹത്തോടെ നയിക്കുന്ന തന്റെ ഗുരുസ്വാമി ജയറാമിനൊപ്പം” എന്നാണ് ജയം രവി ചിത്രം പങ്കു വച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക