വെളുത്ത ടോപ്പു ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ നടി ഭാവനയുടെ വസ്ത്രധാരണത്തിനെതിരെ മോശമായി പ്രതികരണം ഉണ്ടായിരുന്നു. ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്. കൈ ഉയർത്തുമ്പോൾ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം.
ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിക്കുകയാണ് നടി.
‘അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല.
ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ.
‘‘എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക