സിപിഐ യുടെ സംസ്ഥാന സമ്മേളനം ഈ മാസം 30 ന് തിരുവനന്തപുരത്ത് ആരംഭിക്കാൻ പോകുന്നു. അതിനു ശേഷം വിജയവാഡയിൽ പാർട്ടി കോൺഗ്രസ് നടക്കും. സിപിഐയുടെ രൂപീകരണവും തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിമാർ ആരൊക്കെ ആയി എന്നതും നോക്കാം .
1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ് സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.എസ്.വി. ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറൽ സെക്രട്ടറി.’
എസ്.വി. ഘാട്ടെക്ക് ശേഷം ,ജി. അധികാരി,പി.സി. ജോഷി,ബി.ടി. രണദിവെ,അജയ് കുമാർ ഘോഷ്,
ശ്രീപദ് അമൃത് ഡാങ്കെ (ചെയർമാൻ),ഇ.എം.എസ്. നമ്പൂതിരിപ്പാട്,സി. രാജേശ്വര റാവു,ഇന്ദ്രജിത്ത് ഗുപ്ത,
എ.ബി. ബർദൻ,എസ്. സുധാകർ റെഡ്ഡി,ഡി. രാജ എന്നിവരാണ് സിപിഐയുടെ ജനറൽ സെക്രട്ടറിമാരായത്.
പി. കൃഷ്ണപിള്ള (1939-1948),സി. അച്യുതമേനോൻ (1949-1956) (1962-1968),എം.എൻ. ഗോവിന്ദൻ നായർ (1956-1959) (1970-1971),ഇ.എം.എസ്. (1959-1962)എസ്. കുമാരൻ (1968-1970) എൻ.ഇ. ബാലറാം (1971-1984)
പി.കെ. വാസുദേവൻ നായർ (1984-1998) വെളിയം ഭാർഗവൻ (1998-2010) സി.കെ. ചന്ദ്രപ്പൻ (2010-2012)
പന്ന്യൻ രവീന്ദ്രൻ (2012-2015) കാനം രാജേന്ദ്രൻ എന്നിവരണ് സിപിഐ സംസ്ഥാന സെക്രട്ടറിമാരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക