മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തന്റെ ശബ്ദത്തിലൂടെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താൻ മമ്മൂട്ടിയോട് അഭ്യർത്ഥിച്ചതും അതിനു മമ്മൂട്ടി നൽകിയ മറുപടിയെയും കുറിച്ച് പറയുകയാണ് മണിരത്നം.
” ‘മമ്മൂട്ടി സാറിനോട് നന്ദി പറയേണ്ടതുണ്ട്. ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താനായി ഒരാളെ വേണം, നിങ്ങൾ വോയ്സ് ഓവർ നൽകുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്റിന് ശേഷം മമ്മൂട്ടി പറഞ്ഞത് എനിക്ക് അയക്കൂ ഞാൻ ചെയ്തു തരാമെന്നാണ്. ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലൂടെ ആയിരിക്കും.” മണിരത്നം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക