ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തരിപ്പിലാണ്. അടുത്തിടെ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ വിജയത്തിന്റെ തിരക്കിലാണ് ദമ്പതികൾ.
രൺബീർ തന്റെ ഭാര്യ ആലിയയുടെ ഉറക്കച്ചടവുകളെക്കുറിച്ചും അത് എങ്ങനെ സഹിക്കുന്നുവെന്നും ഒരു പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആലിയ ഭട്ടിനൊപ്പം ഉറങ്ങുമ്പോൾ താൻ കഷ്ടപ്പെടുന്നുവെന്ന് രൺബീർ പറഞ്ഞു. വർഷങ്ങളോളം ഡേറ്റിങ്ങിന് ശേഷം 2022 ഏപ്രിൽ 14ന് ആലിയയും രൺബീറും വിവാഹിതരായി.
ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ആലിയയില്‍ നിന്നും രണ്‍ബീറിന് സഹിക്കേണ്ടി വരുന്ന ഒരു കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം മറുപടി പറഞ്ഞു.
“ഉറങ്ങുമ്പോൾ അവൾ ഡയഗണലായി നീങ്ങാൻ തുടങ്ങുകയും ഒടുവിൽ കിടക്കയുടെ മുക്കാല്‍ഭാഗവും കരസ്ഥമാക്കുകയും ചെയ്യും. തല ഒരിടത്തും കാലുകള്‍ മറ്റൊരിടത്തും ആയിരിക്കും. ഒടുവിൽ ഞാൻ കട്ടിലിന്റെ മൂലയില്‍ ചുരുണ്ടുകൂടേണ്ടിവരും. അതിനോട് ശരിക്കും മല്ലിടുകയാണ്.”
രൺബീറിനെ കുറിച്ചുള്ള അതേ ചോദ്യത്തിന് മറുപടിയായി ആലിയ പറഞ്ഞു, “രൺബീറിനെക്കുറിച്ച് എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം അവന്റെ നിശബ്ദതയാണ്. അവൻ വളരെ നല്ല ശ്രോതാവാണ്. കൂടാതെ ഒരു കാര്യം ഞാൻ സഹിക്കുന്നതും അവന്റെ നിശബ്ദതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക