ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയിത ചിത്രമാണ് ‘വെന്തു തനിന്തതു കാട്’. ചിമ്പു നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ ഇതാ ‘വെന്തു തനിന്തതു കാട്’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്അ ണിയറപ്രവർത്തകർ. എ ആര് റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ‘മല്ലിപ്പൂ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.
‘വെന്തു തനിന്തതു കാട് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഗലാട്ടയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് സ്ഥിരീകരണം നല്‍കിയിരുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരിക്കും രണ്ടാം ഭാഗം എത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് രണ്ടാം ഭാഗം എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക