മലയാളികളുടെ പ്രിയനടിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങിൽ നടി പ്രതികരിച്ചിരുന്നു.
ഇപ്പോൾ ഇതാ ഭർത്താവ് നവീനെ കുറിച്ച് ഭാവന കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ. നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ? ‘ അപ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു, ‘അതെ, എനിക്ക് വേണ്ടത് അതാണ്’, എന്നാണ് ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. നവീനൊപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക