എന്താണ് മ്യുച്ചൽ ഫണ്ട് എന്നത് സംബന്ധിച്ച് പലപ്പോഴും സംശയങ്ങൾ ഉയർന്നു വരാം. സാമ്പത്തിക വിഷയങ്ങളിൽ താല്പര്യം ഉള്ളവർക്ക് ഒരുപക്ഷെ ഇതിനെ കുറിച്ച് അറിയാൻ സാധിക്കും.
മുച്വൽ ഫണ്ട് എന്നാൽ എന്താണെന്ന് നോക്കാം.
നിക്ഷേപങ്ങളിലൂടെ ഇപ്പോൾ ധാരാളം മലയാളികളും പണം സമ്പാദിക്കുകയാണ്.മ്യൂച്ചൽഫണ്ടുകളിൽ മലയാളികളുടെ നിക്ഷേപം കോടികളാണ്.എന്നാൽ ഇതുവരെ മ്യുച്ചൽഫണ്ടിൽ നിക്ഷേപിക്കാത്തവരുണ്ട്. മ്യുച്ചൽ ഫണ്ടെന്നാൽ എന്താണെന്ന് അറിയാത്തവരുമുണ്ട്. അവർക്കായി ചില കാര്യങ്ങൾ വളരെ ലളിതമായി താഴെ കൊടുക്കുന്നു.
സർക്കാറിന്റെ കീഴിൽ സെബിയുടെ (Securities and Exchange Board of India) നിയന്ത്രണത്തിൽ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളോടുകൂടി ഒരു ട്രസ്റ്റായിട്ടാണ് മ്യുച്ചൽ ഫണ്ടുകൾ രൂപീകരിച്ചിരിക്കുന്നത്. ഓഹരികളിൽ പണം നിക്ഷേപിക്കാൻ ആഗ്രഹമുള്ളവർ ധാരാളമുണ്ട്. എന്നാൽ ഓഹരികളെക്കുറിച്ചും വിപണിയെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തവരും ഷെയർ മാർക്കറ്റു നിരന്തരം നിരീക്ഷിക്കാൻ വേണ്ടത്ര സമയമില്ലാത്തവരും എന്തു ചെയ്യും? എന്ത് വാങ്ങണം? എത്ര വാങ്ങണം? എപ്പോൾ വാങ്ങണം? എന്നൊക്കെയുള്ള നിർണ്ണായക തീരുമാനങ്ങളെടുക്കുന്നത് നിക്ഷേപകൻ തന്നെയാണ്. സ്വാഭാവികമായും ഇത് വളരെ റിസ്കേറിയ കാര്യമാണ്. ഓഹരി വിപണിയുടെ അപ്രതീക്ഷിതമായ കയറ്റിറക്കങ്ങൾ നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും. ഒരു സാഹചര്യത്തിൽ തീർച്ചയായും പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇങ്ങനെ ഉള്ളവർക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാർഗ്ഗമാണ് മ്യുച്ചൽ ഫണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക