ന്യൂഡൽഹി: പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള 7 മത്സരങ്ങളുടെ പരമ്പരയിലെ ആറാമത്തെ ടി20 അന്താരാഷ്ട്ര മത്സരം വെള്ളിയാഴ്ച ലാഹോറിൽ നടന്നു.
ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 26 റൺസെടുത്തു. പവർപ്ലേയുടെ അവസാന പന്തിൽ ഹൈദർ അലി തൊടുത്ത പുൾ ഷോട്ട്, അമ്പയർ അലി ദാറിനെ ദേഹത്ത് തട്ടി തെറിച്ചു.
Ouch! 😬#PAKvENG | #UKSePK pic.twitter.com/DaD6EwSaVV
— Pakistan Cricket (@TheRealPCB) September 30, 2022
ആറാം ഓവറിൽ റിച്ചാർഡ് ഗ്ലീസന്റെ അവസാന പന്തിൽ ഹൈദർ അലി ഒരു പുൾ ഷോട്ട് തൊടുത്തു. അത് നേരെ അമ്പയർ അലീം ദാറിന്റെ ദേഹത്തേക്ക് തട്ടി .
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹൈദർ അലി 14 പന്തിൽ 18 റൺസും ഇഫ്തിഖർ അഹമ്മദ് 21 പന്തിൽ 31 റൺസും നേടി. ഈ മത്സരത്തിൽ പാക്കിസ്ഥാന്റെ സ്റ്റാർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാൻ കളിച്ചിരുന്നില്ല .
59 പന്തിൽ പുറത്താകാതെ 87 റൺസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക