ചോറിനൊപ്പം കഴിയ്ക്കാൻ പറ്റിയ ഒരു വിഭവമാണ് വഴുതനങ്ങ വറുവല്.
വഴുതനങ്ങ വറുവലിന് ആവശ്യമായ ചേരുവകള്‍
1.വഴുതനങ്ങ – 250 ഗ്രാം, നീളത്തില്‍ അല്പം വലുപ്പത്തില്‍ അരിഞ്ഞത്
2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
3.കടുക് – ഒരു ചെറിയ സ്പൂണ്‍
4.ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – കാല് ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്
5.മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
പെരുംജീരകംപൊടി – അര ചെറിയ സ്പൂണ്‍
ജീരകം പൊടി – കാല് ചെറിയ സ്പൂണ്‍
ഉലുവപ്പൊടി – ഒരു നുള്ള്
6.നാരങ്ങാനീര് – ഒരു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
-വഴുതനങ്ങ നീളത്തില്‍ അല്പം വലുപ്പത്തില്‍ മുറിച്ചു വയ്ക്കണം.
-പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
-ഇതിലേക്ക് വഴുതനങ്ങ ചേര്‍ത്തു അഞ്ചു മിനിറ്റ് വഴറ്റുക.
-വഴന്നു തുടങ്ങുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തിളക്കുക.
-മസാല മൂത്തുവരുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക.
-വെന്തു വരുമ്പോള്‍ മൂടി തുറന്നു നാരങ്ങാനീരും ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക