രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബള്‍ സ്പൂണ്‍ തേൻ, ഒരു ചെറിയ സ്പൂണ്‍ ഒലീവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തണുത്ത വെള്ളം കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ രണ്ട് ആഴ്ച കൊണ്ട് ഗുണം കാണും.
മുഖക്കുരു മാറാൻ അല്പം കടലമാവിന്റെ പൊടിയും തക്കാളി നീരും റോസ് വാട്ടറിൽ മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.
ഉപ്പില്ലാത്ത വെണ്ണ നാല് ടേബിള്‍ സ്പൂണ്‍ എടുത്ത് ചെറുതായി ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അല്പം റോസ് വാട്ടര്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീര് എന്നിവ മിക്സ് ചെയ്ത ശേഷം രാത്രി മുഴുവന്‍ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക.
ഒരു ടീസ്പൂണ്‍ പരിപ്പ് പൊടിച്ചത് അല്പം പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. രണ്ട് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയാം.
വരണ്ട ചര്‍മ്മത്തിന് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും, ഒരു ടേബിള്‍ സ്പൂണ്‍ തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് അഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയുക.
പപ്പായയില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് ഉപയോഗിക്കുക. ഇത് ഏത് ബ്യൂട്ടി പാര്‍ലറില്‍ പോയാല്‍ ലഭിക്കുന്നതിനേക്കാൾ യുവത്വമുള്ള ചര്‍മ്മം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക