കടല, പയർ, ഗ്രീൻ പീസ് തുടങ്ങിയ പരിപ്പുവർഗങ്ങൾ പാകം ചെയ്യുന്നതിന് മുൻപായി വളരെയധികം നേരം വെള്ളത്തിലിട്ട് കുതിർക്കേണ്ടതായുണ്ട്. അതിനാൽ തന്നെ തലേ ദിവസം തന്നെ ഇവ വെള്ളത്തിലിടാൻ മറന്നാലോ അല്ലെങ്കിൽ പെട്ടെന്ന് ഇവ കറി വയ്ക്കണം എന്ന് തോന്നിയാലോ നമുക്ക് പലപ്പോഴും സാധിക്കാറില്ല. എന്നാൽ ഇനി ആ പ്രശ്നം ഇല്ല. ഒരു കാസറോൾ ഉണ്ടെങ്കിൽ നമുക്ക് വെറും 15 മിനിറ്റ് കൊണ്ട് തന്നെ ഇവയെല്ലാം കുതിർക്കാം.
ഇതിനായി ആദ്യം തന്നെ ഒരു കാസറോൾ എടുക്കുക. അതിലേക്ക് കുതിർക്കാൻ ഉള്ള കടലയോ പയറോ ഗ്രീൻപീസോ ചേർക്കുക. അതിന് ശേഷം അതിലേക്ക് നല്ല തിളച്ച ചൂടുള്ള വെള്ളം ഒഴിച്ച് മൂടി കൊണ്ട് അടച്ചു വയ്ക്കുക. 15 – 20 മിനുട്ടിനുള്ളിൽ കുതിർന്നു കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക