നമ്മുടെ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് വാളൻ പുളി. പുളിയുടെ ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പുളിയില കൊണ്ടുണ്ടാക്കുന്ന ഒരു പാനീയത്തിന് ശരീരത്തിലെ ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്താന്‍ സാധിക്കും എന്ന് നിങ്ങൾക്ക് അറിയാമോ? രക്തത്തിലെ ഷുഗര്‍ നില ക്രമപ്പെടുത്താന്‍ ഈ പാനീയം ഉത്തമമാണ്. അതുകൊണ്ട് തന്നെ പുളിയില പ്രമേഹരോഗികളുടെ ഔഷധം ആണെന്ന് പറയാം.
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു പുളിയില വളരെ മികച്ച ഒരു ഔഷധമാണ്. പുളിയുടെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും. പുളിയില, പപ്പായയില, ഉപ്പ് എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ആര്‍ത്തവസംബന്ധമായ എല്ലാ അസ്വസ്ഥതകളും ഇല്ലാതാകും.
വിറ്റാമിന്‍ സിയുടെ കലവറയായ പുളിയില ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടാനും മികച്ചതാണ്. പുളിയുടെ ഉപയോഗം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് അതുകൊണ്ട് തന്നെ, ഗുണകരമാണ്.
സന്ധിവേദന, പേശിവേദന എന്നിവയ്ക്ക് പുളിയില ചേര്‍ത്തുണ്ടാക്കുന്ന പാനീയം നല്ലതാണ്. ഈ ഇല ഇട്ടു ചായ കുടിക്കുന്നവരും ഉണ്ട്.
മോണരോഗങ്ങള്‍ക്കും മോണവീക്കത്തിനും പുളി ഒരു മരുന്നാണ്. പല്ലുവേദനയ്ക്ക് പുളിയില പരിഹാരമാണ്.
പുളിയിലെ ആന്റി ഓക്സിഡന്റുകള്‍ ആണ് ഇതിനു സഹായിക്കുന്നത്.
ചര്‍മത്തിന് തിളക്കം നല്‍കാനും ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാനും പുളിയിലയ്ക്ക് സാധിക്കും. ചര്‍മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവ ഇല്ലാതാക്കും. ഒപ്പം ചെറിയ മുറിവുകള്‍, പൊള്ളലിന്റെ പാടുകള്‍ എന്നിവ ഇല്ലാതാക്കാനും പുളിക്ക് കഴിയും.
രക്തത്തിലെ കൊളസ്ട്രോള്‍ നില ക്രമപ്പെടുത്താനും രക്തസമ്മര്‍ദ്ദം ഉയരാതെ കാക്കാനും പുളിയ്ക്ക് കഴിയും. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കും.
മലേറിയ രോഗത്തിനും പുളിയില പ്രതിരോധം തീര്‍ക്കും എന്നാണു പറയപ്പെടുന്നത്. മലേറിയയ്ക്ക് കാരണമാകുന്ന പ്രോട്ടോസൊണ്‍ പാരസൈറ്റിനെ പ്രതിരോധിക്കാന്‍ പുളിയിലയ്ക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക