ഫെങ്ഷുയി പ്രകാരം മണിപ്ലാന്റ് വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമാണ്. അതിനാൽ തന്നെ വീടിനുള്ളിലും ജോലിസ്ഥലത്തും മണി പ്ലാന്റുകൾ നട്ടുപിടിപ്പിക്കുന്നത് ഉത്തമമാണ്. എന്നാൽ മണിപ്ലാന്റ് വീട്ടിൽ വെറുതേ വളർത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി ചെയ്താൽ മാത്രമേ നാം പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കുകയുള്ളു. വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് മണി പ്ലാന്റ് വയ്ക്കുകയാണെങ്കിൽ ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയി പറയുന്നു. എന്നാൽ സ്ഥാനം തെറ്റിച്ചാൽ ഫലം വിപരീതമാകും.
വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് മണിപ്ലാന്റ് വയ്ക്കേണ്ടത്. ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസമുള്ളത് എന്ന് വിശ്വസിച്ചു പോരുന്നു. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണ് വിശ്വാസം. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണിപ്ലാന്റ് നടരുതെന്നും ഫെങ്ഷുയി വിദഗ്ധർ പറയുന്നു. ഇവിടം നെഗറ്റീവ് എനെർജിയുടെ വശമാണ്.
ചട്ടിയിലോ കുപ്പിയിലോ മണിപ്ലാന്റ് നടാം. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായതിനാൽ ജനലിന് സമീപത്ത് മണിപ്ലാന്റ് വളർത്താവുന്നതാണ്. മണിപ്ലാന്റ് ഒരിക്കലും ഉണങ്ങി പോകാതെയും സൂക്ഷിക്കണം. ഇത് നിങ്ങളുടെ സമ്പത്തിന്റെ ക്ഷയം ആണ് കാണിക്കുന്നത്. .
മണിപ്ലാന്റിന്റെ ഇലകൾക്ക് ഹൃദയാകൃതിയുള്ളതിനാൽ ഇത് ബന്ധങ്ങൾ സുദൃഢമാകാൻ സഹായിക്കും എന്നാണ് വിശ്വാസം. എന്നാൽ ദമ്പതിമാർ താമസിക്കുന്നിടത്ത് മണിപ്ലാന്റ് കിഴക്കുപടിഞ്ഞാറു ദിശയിൽ സൂക്ഷിക്കുന്നത് വഴക്കുകൾക്ക് ഇട വരുത്തും. അതുപോലെ മണിപ്ലാന്റ് വീട്ടിൽ ഉള്ളവർ അല്ലാതെ മറ്റുള്ളവരെ കൊണ്ട് വെട്ടിക്കരുത് എന്നും വിശ്വാസമുണ്ട്. ധനം കൈമറിഞ്ഞ് പോകാൻ കാരണമാകും എന്നാണ് പൊതുവെ ഉള്ള വിശ്വാസം. .
പ്രതികരിക്കാൻ ഇവിടെ എഴുതുക