Home BOLLYWOOD ബേബി ഷവർ താരനിബിഢമായ ആഘോഷമാക്കി ആലിയ ഭട്ട്; ചിത്രങ്ങൾ കാണാം

ബേബി ഷവർ താരനിബിഢമായ ആഘോഷമാക്കി ആലിയ ഭട്ട്; ചിത്രങ്ങൾ കാണാം

ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയെ കൂടി വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ആലിയ ഗർഭിണി ആണെന്നറിഞ്ഞത് മുതൽ താരത്തെ പറ്റി പുറത്തു വരുന്ന വാർത്തകളെല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ താരങ്ങൾ പങ്കെടുത്ത ആലിയയുടെ ബേബി ഷവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മഞ്ഞ നിറത്തിലുള്ള മനോഹരമായ സൽവാറാണ് ആലിയയുടെ വേഷം.

ചടങ്ങിൽ താരത്തിൻറെ അച്ഛൻ മഹേഷ് ഭട്ട്, നീതു കപൂർ,കരിഷ്മ കപൂർ,പൂജ ഭട്ട്, റിദ്ധിമ കപൂർ, സംവിധായകൻ അയാൻ മുഖർജി തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ ഏപ്രിൽ 14 നാണ് ഇരുവരും വിവാഹിതരാകുന്നത്.

 

Also Read :   സാംസങ്ങിന്റെ Galaxy M54 5G യുടെ സവിശേഷതകൾ ചോർന്നു, ഫോൺ 8GB റാമുമായി വരും