ഉണക്കമുന്തിരിയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഉണക്കമുന്തിരി കഴിക്കുന്നത് ആശ്വാസം നൽകുന്നു.
ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആമാശയ സംബന്ധമായ അസുഖങ്ങൾ ഭേദമാക്കാൻ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച്, മലബന്ധം എന്ന പ്രശ്നത്താൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഉണക്കമുന്തിരി ഒരു അനുഗ്രഹത്തിൽ കുറവല്ല. ഇതിനായി ഉണക്കമുന്തിരി ദിവസവും കഴിയ്ക്കാം. കൂടുതൽ ഗുണങ്ങൾക്കായി, എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുക.
അസിഡിറ്റിയിൽ ആശ്വാസം ലഭിക്കും
ഉണക്കമുന്തിരിയിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി കാണപ്പെടുന്നു. ഈ അവശ്യ പോഷകങ്ങൾ അസിഡിറ്റി കുറയ്ക്കാൻ സഹായകമാണ്. കൂടാതെ, ഉണക്കമുന്തിരി pH ലെവൽ സന്തുലിതമായി നിലനിർത്തുന്നു. ഇതിനായി ദിവസവും ഉണക്കമുന്തിരി കഴിക്കുക.
ക്യാൻസറിൽ ഫലപ്രദമാണ്
ഉണക്കമുന്തിരിയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്, അവയെ കാറ്റെച്ചിൻസ് എന്ന് വിളിക്കുന്നു. ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ തടയുന്നു. ഇത് ക്യാൻസർ രോഗ സാധ്യത കുറയ്ക്കുന്നു.
വിളർച്ചയിൽ ഗുണം ചെയ്യും
ഉണക്കമുന്തിരിയിൽ ഇരുമ്പ്, ചെമ്പ്, വിറ്റാമിൻ ബി കോംപ്ലക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളിൽ ഇത് ആശ്വാസം നൽകുന്നു. ലളിതമായി പറഞ്ഞാൽ, അനീമിയയുടെ സാധ്യത കുറയുന്നു. നിങ്ങൾ അനീമിയ ഉള്ളവരാണെങ്കിൽ തീർച്ചയായും ദിവസവും ഉണക്കമുന്തിരി കഴിക്കുക.
രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നു
ഉണക്കമുന്തിരിയിൽ പൊട്ടാസ്യം കാണപ്പെടുന്നു, ഇത് ശരീരത്തിലെ സോഡിയത്തെ അതായത് ഉപ്പിനെ സന്തുലിതമാക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നു. ഉണക്കമുന്തിരിയിൽ ആന്റിഓക്സിഡന്റ് ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക