ആവശ്യമായ ചേരുവകൾ
ചെമ്മീൻ അരക്കിലോ
മുരിങ്ങക്കായ 2 എണ്ണം
ചക്കക്കുരു 10 എണ്ണം
മാങ്ങാ 1 എണ്ണം
തക്കാളി 2 എണ്ണം
പച്ചമുളക് 4 എണ്ണം
കറിവേപ്പില 2 തണ്ട്
പുളി കുറച്ച്
ഉപ്പ് ആവശ്യത്തിന്
ചുവന്നുള്ളി 4 എണ്ണം
വെള്ളുള്ളി 5അല്ലി
മഞ്ഞപ്പൊടി 1/2 tspn
മുളകുപൊടി 1 1/2tspn
മല്ലിപൊടി 2 tspn
ജീരകപ്പൊടി 1/2tspn
വെളിച്ചെണ്ണ 3 tbsn
തേങ്ങ മുക്കാൽ മുറി
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ മുരിങ്ങക്കായ മാങ്ങാ ചെമ്മീൻ തക്കാളി പച്ചമുളക് വെള്ളുള്ളി 1 അല്ലി വേപ്പില കൂടെ ജീരകം പൊടി അല്ലാതെ എല്ലാ മസാലകളും കുറച്ച് പുളിവെള്ളവും ഒഴിച്ചു നന്നായി വേവിക്കുക.
കുക്കറിൽ ചക്കക്കുരു വേവിച്ചു വെക്കുക കാരണം വേഗം വെന്തു കിട്ടും അല്ലേൽ ചട്ടിയിൽ വെച്ചാൽ വേറെ വേവാകും.
തേങ്ങ നന്നായി അരച്ച് അവസാനം2 ചുവന്നുള്ളി കുടി ചേർത്തു അരവ് റെഡിയാക്കാം.
ചട്ടിയിൽ ഉള്ളത് വെന്താൽ ചക്കക്കുരു വേവിച്ചതും തേങ്ങ അരവും ജീരകം പൊടിയും ചേർത്തു ഉപ്പ്, പുളി ഒക്കെ നോക്കി അടുപ്പിൽ നിന്നും തിള വന്ന ഇറക്കി വെക്കുക.
മാങ്ങാ പുളി അനുസരിച്ചു പുളി വെള്ളം ചേർത്താൽ മതി.
അവസാനം കുറച്ചു വെളിച്ചെണ്ണ ചുടാക്കി ബാക്കി ഉള്ള ചുവന്നുള്ളി അരിഞ്ഞു ചേർത്ത് കൂടെ വേപ്പില കുടി ചേർത്തു താളിച്ചു ചേർക്കുക.
തനി നാടൻ കറി റെഡിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക