1. കോളിഫ്ളവർ – അരക്കിലോ
2. സോയാസോസ് – ഒരു വലിയ സ്പൂൺ
3. മൈദ – മുക്കാൽ കപ്പ്
കോൺഫ്ളവർ – മുക്കാൽ കപ്പ്
സോഡാ ബൈ കാർബണേറ്റ് – കാൽ ചെറിയ സ്പൂൺ
4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. മുട്ടവെള്ള അടിച്ചത് – രണ്ടു മുട്ടയുടേത്
6. എണ്ണ – വറുക്കാൻ
ചില്ലി സോസിന്
7. എണ്ണ – രണ്ടു വലിയ സ്പൂൺ
8. വറ്റൽമുളകിന്റെ അരി – രണ്ടു ചെറിയ സ്പൂൺ
9. വറ്റൽമുളക് – 10, അരി കളഞ്ഞു ചതച്ചത്
സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
മൈദ – ഒരു ചെറിയ സ്പൂൺ
10. ടുമാറ്റോ സോസ് – നാലു ചെറിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
11. സ്റ്റോക്ക്/വെള്ളം – ഒരു കപ്പ്
12. സെലറി, കാപ്സിക്കം എന്നിവ പൊടിയായി അരിഞ്ഞത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
കോളിഫ്ളവര്‍ ചെറിയ പൂക്കളായി അടർത്തി വയ്ക്കുക.
ഇതിൽ സോയാസോസ് പുരട്ടിവയ്ക്കണം.
മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു കുറുകെ കലക്കി മാവു തയാറാക്കുക. ഇതിലേക്കു മുട്ടവെള്ള നന്നായി അടിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കണം.
തയാറാക്കിയ കോളിഫ്ളവർ ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇളംബ്രൗൺ നിറമാകും വരെ വറുക്കുക.
ചില്ലിസോസ് തയാറാക്കാൻ ഒരു വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി ആദ്യം മുളകിന്റെ അരി വറുത്തു മാറ്റി വയ്ക്കു ക. വീണ്ടും ഒരു വലിയ സ്പൂൺ എണ്ണ കൂടി ഒഴിച്ചു ചൂടാക്കി, ഒമ്പതാമത്തെ ചേരുവ ചേർത്തു വഴറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക