നല്ല ചിരി ആരുടേയും സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന ഒന്നാണ്. എന്നാൽ നിര തെറ്റിയ പല്ലുകളും പല്ലുകളിലെ മഞ്ഞനിറവുമെല്ലാം പലപ്പോഴും നമ്മുടെ ചിരിയ്ക്ക് മങ്ങൽ ഉണ്ടാക്കുന്നു. പല്ലിലെ മഞ്ഞക്കറ മാറ്റാൻ ചില പ്രകൃതിദത്തമായ മാര്‍ഗങ്ങൾ നോക്കാം.
ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്തതിന് ശേഷം ഇത് കൊണ്ട് പല്ല് തേക്കുക. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നത് പല്ലിന് തിളക്കം നൽകും.
കറ്റാര്‍വാഴയും ഗ്ലിസറിനും മിക്സ് ചെയ്ത് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്സ് ചെയ്യാം. ഒരാഴ്ച കൊണ്ട് തന്നെ ഫലം ലഭിക്കും.
പല്ലിന്റെ കറ കളയാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡയും ഉപ്പും വെള്ളവും കലര്‍ത്തി പേസ്റ്റാക്കി ഇത് ഉപയോഗിച്ചു ബ്രഷ് ചെയ്യന്നത്. പല്ലിന്റെ ഇനാമലിന് ഇതു കേടുണ്ടാക്കുന്നതിനാൽ അടുപ്പിച്ച് ഉപയോഗിക്കരുത്. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം.
പല്ലിലെ കറകള്‍ നീക്കാനും പല്ലിന് നിറം നല്‍കാനുമുള്ള എളുപ്പ വഴിയാണ് കടുകെണ്ണ. കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലർത്തി പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം. ഇതും പല്ലിന് നിറം നല്കുന്ന ഒരു മാര്‍ഗമാണ്.
ചെറുനാരങ്ങാനീരില് ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്.
2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം.
വെളിച്ചെണ്ണയില്‍ ലേശം നാരങ്ങാ നീരും ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കാം. ഗുണമുണ്ടാകും.
എള്ള് മറ്റൊരു വഴിയാണ്. എള്ള് അല്പം വായിലിട്ടു കടിച്ചു ചവയക്കുക. അല്പം കഴിയുമ്പോൾ കഴുകിക്കളയാം. പിന്നീട് അല്പം കഴിഞ്ഞാല്‍ പല്ല് സാധാരണ രീതിയില്‍ കഴുകുകയും ചെയ്യാം.
വെളുത്തുള്ളിയും ഉപ്പും ചതച്ച് ഉരസുന്നതും പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക