ചെമ്മീന്‍ തേങ്ങാച്ചോറിന് ആവശ്യമായ ചേരുവകൾ
1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
2.സവാള – ഒന്ന്, അരിഞ്ഞത്
3.പച്ചമുളക് – ഒന്ന്, അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
4.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
പെരുംജീരകംപൊടി – ഒന്നര ചെറിയ സ്പൂണ്‍
5.തേങ്ങാപ്പാല്‍ – ഒരു കപ്പ്
6.ബസ്മതി അരി വേവിച്ചത് – ആറു കപ്പ്
ഉപ്പ് – പാകത്തിന്
7.ചെമ്മീന്‍ വേവിച്ചു നുറുക്കിയത് – ഒരു കപ്പ്
8.നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
9.മല്ലിയില – അരക്കപ്പ്
9.തേങ്ങാക്കൊത്തു വറുത്തത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
-പാനില്‍ എണ്ണ ചൂടാക്കി സവാള ഇളം ബ്രൗണ്‍ നിറത്തില്‍ വഴറ്റുക.
-ഇതില്‍ വെളുത്തുള്ളിയും പച്ചമുളകും വഴറ്റി മല്ലിപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ വഴറ്റണം.
-ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ച് ചോറു ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കുക.
-ഇതില്‍ വേവിച്ച ചെമ്മീനും അരക്കപ്പ് വറുത്ത തേങ്ങാക്കൊത്തും നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.
-തേങ്ങാപ്പാല്‍ വറ്റി ചോറില്‍ നന്നായി പിടിക്കുമ്പോള്‍ വാങ്ങി മുകളില്‍ വറുത്ത തേങ്ങാക്കൊത്ത് വിതറി അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക