കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം.
കണ്ണിൽ ഇടക്കിടെ ചുവപ്പ് വരുന്നുണ്ടെങ്കിൽ പൂവാംകുരുന്നില അരച്ച് കാലിന്റെ തള്ളവിരലിന്റെ നഖത്തിന്റെ മേലെ വെച്ച് കെട്ടുക. മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യണം.
ചെങ്കണ്ണ് വന്നാൽ തേർക്കട വേര് അരച്ച് മുലപ്പാൽ ചേർത്ത് പുരട്ടുക. ചെങ്കണ്ണ് വരാതിരിക്കാൻ വെള്ളില താളിയായി ഉപയോഗിക്കുക.
കണ്ണ് മുറിഞ്ഞാൽ വെള്ളില തണ്ടിന്റെ തോൽ പിഴിഞ്ഞ് കണ്ണിൽ ഇറ്റിക്കുക.
കൺപോളയിലെ കുരുവിന് കക്കും കായ എണ്ണ പുരട്ടി ചൂടാക്കി കൺപോളയിൽ ഉരസുക പിന്നീട് ഒരിക്കലും കുരു വരില്ല.
വെള്ളാരം കല്ല് ചൂടാക്കി ഉരസിയാലും പോള കുരു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക