കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകി.
ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിൽ കലാശിച്ചത്.
ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ ഇന്ന് വൈകുന്നേരം നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയതായിരുന്നു. അവിടെനിന്നും സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക