Home KERALA ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ക്ഷീര സംഗമം നടന്നു

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ക്ഷീര സംഗമം നടന്നു

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെയും, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഘങ്ങളുടെയും സംയുക്ത അഭിമുഖ്യത്തിൽ ക്ഷീര കർഷക സംഗമം കാഞ്ഞിരപ്പുഴയിൽ നടന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തിൽ നടന്ന പരിപാടിക്ക് പൊറ്റശ്ശേരി ക്ഷീര ഉൽപാദക സഹകരണ സംഘമാണ് ആതിഥേയത്വം നൽകിയത്.

പല്ലിലെ കറ കളയാൻ ചില നാടൻ പ്രയോഗങ്ങൾ ഇതാ

പള്ളിപ്പടി സാന്തോം പാരിഷ് ഹാളിൽ നടന്ന സംഗമം മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ഷീരോൽപാദനത്തിലൂടെ പാൽ സംഭരിക്കാനും, മറ്റു ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതും ഉൾപ്പെടെ വ്യവസായവൽക്കരണത്തിനുള്ള ബൃഹത് സാധ്യതയാണുള്ളതെന്ന് ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഹരിത വ്യവസായങ്ങളാണ് ഇനി കേരളത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വായു വേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ സ്വാമിക്ക് ഈ വഴിപാടുകൾ നടത്താം

തുടർന്ന് ഒറ്റപ്പാലം എംഎൽഎ കെ.പ്രേംകുമാർ ബ്ലോക്കിലെ മികച്ച കർഷകരെ ആദരിച്ചു. കേരളത്തിലെ പ്രാദേശിക സമ്പത്ത് വ്യവസ്ഥയ്ക്ക് നെടുംതൂണുകളായി ക്ഷീര കർഷക സംഘങ്ങൾ മാറിയതായി പ്രേംകുമാർ അഭിപ്രായപ്പെട്ടു. ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച സംഘത്തെയും ചടങ്ങിൽ ആദരിച്ചു.

Also Read :   ശരീരഭാരം കുറയ്ക്കാനുള്ള നുറുങ്ങുകൾ: വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ ഭാരം കൂടുന്നുണ്ടോ? ഈ ഫലപ്രദമായ നുറുങ്ങുകൾ ഉപയോഗപ്രദമാകും