സംസ്ഥാനത്തെ സ്കൂളുകൾക്ക് നിർദേശം നൽകി മന്ത്രി. ഇനി മുതൽ സ്കൂളുകളിൽ നിന്ന് യാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണം. രാത്രി ഒൻപത് മാണി മുതൽ രാവിലെ ആറ് മണിവരെയാണ് യാത്ര പാടില്ലെന്നാണ് നിർദേശം.
അഴകാർന്ന മുടിയിഴകൾക്ക് ഇതാ സൂത്രങ്ങൾ
മാത്രമല്ല, കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിരിക്കുന്ന ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ യാത്രയ്ക്കായി ഉപയോഗിക്കാവു എന്നാണ് നിർദേശം. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 2 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പല്ല് നേരാംവണ്ണം വൃത്തിയാക്കിയില്ലെങ്കിൽ ബാധിക്കുന്നത് ഹൃദയത്തെ; വായിക്കൂ
യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക