ന്യൂഡൽഹി: ലോകകപ്പിന് മുമ്പ് പരിക്കേൽക്കുന്ന താരങ്ങളുടെ പരമ്പര തുടരുകയാണ്. ഇപ്പോഴിതാ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൽ നിന്നാണ് പുതിയ പരിക്ക്. ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചൽ പരിക്ക് മൂലം ത്രിരാഷ്ട്ര ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പുറത്തായി.
പരിശീലനത്തിനിടെ വിരലിന് പൊട്ടലുണ്ടായി. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. എക്സ്റേയ്ക്ക് ശേഷം വിരലിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തി.
വരാനിരിക്കുന്ന ടി20 ലോകകപ്പിൽ താരം ലഭ്യമാണോ എന്ന കാര്യത്തിൽ കൂടുതൽ സമയമെടുക്കും. എന്നിരുന്നാലും അദ്ദേഹത്തിന്റെ പകരക്കാരനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും വന്നിട്ടില്ല, ഉടൻ തന്നെ ന്യൂസിലൻഡ് ക്രിക്കറ്റ് ഇതിനെക്കുറിച്ച് വിവരങ്ങൾ പങ്കിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക