നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സാധാരണക്കാരനായ യുവാവിന്റെ വേഷത്തിലാണ് നിവിൻ എത്തുന്നത്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും.
ഇപ്പോൾ ഇതാ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് . സംഘർഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെ എത്തിയ ട്രെയിലറിൽ നിവിന്റെ മാസ് പ്രകടനം കാണാം. പതിനായിരങ്ങളെ സാക്ഷിയാക്കി കൊച്ചി ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്സിനൊപ്പമാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക