കറുത്ത അഴകാരണ മുടിയിഴകളെ ആഗ്രഹിക്കാത്തവർ ദുർലഭമാണ്. കൃത്യമായ പരിചരണത്തിലൂടെ ഇത് നമുക്ക് സാധ്യമാകും. ഇതിനായി ആയുർവേദ ഗുണങ്ങൾ ഉള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു എണ്ണ പരിചയപ്പെടാം. ഇതിനായി ആകെ ആവശ്യമുള്ളത് നമ്മുടെ അടുക്കളയിലുള്ള ഉലുവയും കരിഞ്ചീരകവും മാത്രമാണ്.
അഴകാർന്ന മുടിയിഴകൾക്ക് ഇതാ സൂത്രങ്ങൾ
ഇവ ചേർത്ത് നിർമ്മിക്കുന്ന എണ്ണ മുടിയുടെ വളർച്ചയ്ക്കും താരൻ അകറ്റാനും വളരെ ഉപകാരപ്രദമാണ്.
രണ്ട് ടേബിൾ സ്പൂൺ വീതം ഉലുവയും കരിഞ്ചീരകവും നന്നായി പൊടിച്ചെടുക്കുക. തുടർന്ന് ഇതിലേക്ക് എണ്ണയൊഴിച്ച് മിക്സ് ചെയ്യുക. വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഇതിനായി നമുക്ക് ഉപയോഗിക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും ചേർത്തു കൊടുക്കാം. എന്നാൽ ഇത് നിർബന്ധമായ ഒന്നല്ല. ശേഷം ഈ ചേരുവ നന്നായി ഇളക്കി വായു കടക്കാത്ത രീതിയിൽ അടച്ചുവച്ച് രണ്ടാഴ്ച സൂക്ഷിക്കുക.
പല്ലിലെ കറ കളയാൻ ചില നാടൻ പ്രയോഗങ്ങൾ ഇതാ
തുടർന്ന് ഈ എണ്ണ തലയിൽ നന്നായി മസാജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക