അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിമണി. ഇടവേളക്ക് ശേഷം നിത്യ ദാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്
ഇപ്പോൾ ഇതാ പള്ളിമണി’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി . ശ്രീജിത്ത് രവി സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കെ ആർ നാരായണൻ ആണ്. ‘ഈ വഴിയിൽ..’ എന്ന് തുടങ്ങുന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിൽ ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക