പലപ്പോഴും വയറിൽ ഗ്യാസ് ഉണ്ടാക്കും എന്ന് കരുതി ഭക്ഷണത്തിൽ പലരും അധികം ഉൾപ്പെടുത്താത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഉരുളക്കിഴങ്ങിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനുള്ള കഴിവ് ഉരുളക്കിഴങ്ങ് ജ്യൂസിനുണ്ട്. ഇതിനായി ദിവസവും 50 മില്ലി മുതൽ 100 മില്ലി വരെ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാവുന്നതാണ്. അൾസറിൽ നിന്ന് അൽപം ആശ്വാസം നേടാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായകമാകും.
ദിവസവും അര ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വരണ്ട ചർമ്മം അകറ്റാൻ ഏറെ ഗുണം ചെയ്യും.
ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് ചർമ്മത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്ത് തിളക്കം നിലനിർത്താൻ സഹായിക്കും.
വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്.
സിങ്ക്, കാൽസ്യം, വിറ്റാമിൻ കെ എന്നീ മറ്റ് അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് എല്ലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക