Home AGRICULTURE ഇങ്ങനെ ചെയ്താൽ കറ്റാർവാഴ തഴച്ചു വളരും; വായിക്കൂ

ഇങ്ങനെ ചെയ്താൽ കറ്റാർവാഴ തഴച്ചു വളരും; വായിക്കൂ

കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപൊലെ ഗുണകരമായ ഒരു സസ്യമാണ്. അത് കൊണ്ട് തന്നെ ഇന്ന് എല്ലാ വീടുകളിലും ഒരു കറ്റാർവാഴ തൈ എങ്കിലും ഉണ്ട്. എന്നാൽ ഇത് തഴച്ച് വളർന്ന് നല്ല കാമ്പുള്ള സസ്യമായി വളർന്നു വരാൻ ചില ടിപ്പുകൾ പരീക്ഷിക്കാം.

കറ്റാർവാഴ തൈകൾ എപ്പോഴും മണ്ണിലേക്ക് നേരിട്ട് നടുന്നതിന് പകരം ഒരു ചട്ടിയിലേക്ക് നടാൻ ശ്രദ്ധിക്കുക. മഴക്കാലത്താണ് ഇവ നടുന്നതെങ്കിൽ നേരിട്ട് വെള്ളം പതിക്കാത്ത രീതിയിൽ വേണം സജ്ജീകരിക്കാൻ.

കറ്റാർവാഴ വളരാൻ യാതൊരു കൃത്രിമ വളങ്ങളുടെയും ആവശ്യമില്ല. മഴക്കാലത്തും മറ്റും നമ്മുടെ മതിലുകളിൽ കാണുന്ന പായലും പൂപ്പലും ഇളക്കി ഇതിന്റെ ചുവട്ടിലേക്ക് ഇട്ട് കൊടുക്കാം. കൂടാതെ നമ്മുടെ വീട്ടിലെ പച്ചക്കറി വേസ്റ്റുകൾ കുറച്ച് വെള്ളത്തോടൊപ്പം ചേർത്ത് ഇതിന്റെ ചുവട്ടിലേക്ക് ഒഴിച്ച് കൊടുക്കാം.

രണ്ട് വാഴ പഴത്തിന്റെ തൊലി എടുത്ത് വളരെ ചെറിയ കഷ്ണങ്ങളായി മുറിക്കിച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഇതിലേക്ക് നമ്മൾ നേരത്തെ മുറിച്ചുവെച്ച പഴത്തൊലി ഇട്ടുവെക്കണം ഏകദേശം ഇത് അഞ്ച് ദിവസം വരെ അങ്ങനെ വയ്ക്കുക. അഞ്ച് ദിവസം കഴിഞ്ഞാൽ ഈ വെള്ളം എടുത്തുനോക്കുമ്പോൾ ഇതിന്റെ നിറം മാറും ഇത് ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിൽ അരിച്ചെടുത്ത ശേഷം ഈ വെള്ളം കറ്റാർവാഴക്ക് ഒഴിച്ചുകൊടുക്കാം.

Also Read :   വിഴിഞ്ഞം സംഘർഷം; ഫാ. തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ