അജിത് ചിത്രമായ തുനിവിൽ എത്തുന്നത് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ ആണ്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും,
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ഡബ്ബിംഗ് സ്റ്റുഡിയോയിൽ കൂളായി ഇരിക്കുന്ന തന്റെ ചിത്രമാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല’എന്നാണ് ചിത്രത്തോടൊപ്പം നടി കുറിച്ചിരിക്കുന്നത്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക