സിനിമകളേക്കാൾ കൂടുതൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ പ്രണവ് വിവാഹത്തിന് എത്തിയില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം ട്രിപ്പില്‍ ആണെന്ന് ആയിരുന്നു നിർമാതാവ് വിശാഖിന്റെ മറുപടി. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് പോയി അടുത്ത വര്‍ഷം സിനിമ ചെയ്യണമെന്നാണ് പ്രണവ് പറഞ്ഞത്. തായ്ലന്റിലായിരുന്ന പ്രണവ് വിവാഹ നിശ്ചയത്തിന് എത്തിയിരുന്നുവെന്നും വിശാഖ് പറഞ്ഞു.
അതേസമയം, ചുരുക്കം ചില സിനിമകള്‍ മാത്രം ചെയ്ത പ്രണവിന്റെതായി ഹൃദയം മാത്രമാണ് ഹിറ്റ് ആയി മാറിയത്. ബാലതാരമായി സിനിമയില്‍ എത്തിയ പ്രണവ് ‘ഒന്നാമന്’, ‘പുനര്‍ജനി’, ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക