പവിത്രം എന്ന ചിത്രത്തിലെ ചേട്ടച്ഛനേയും മീനാക്ഷിയെയും മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി വിന്ദുജ മേനോൻ മനസ്സ് തുറക്കുകയാണ്.
കാലഹരണപ്പെടാത്ത സിനിമയാണ് പവിത്രം. അതിനെ വെല്ലുന്നൊരു സിനിമ പിന്നീട് തന്നെ തേടി വന്നിട്ടില്ല. ഇപ്പോഴും നേരില്‍ കാണുന്നവര്‍ക്കൊക്കെയും താന്‍ പവിത്രത്തിലെ മീനാക്ഷിയാണ്. അപൂര്‍വം ചിലര്‍, സീരിയല്‍ കഥാപാത്രങ്ങളുടെ പേരു പറഞ്ഞു പരിചയപ്പെടുമ്പോള്‍ മനസില്‍ സന്തോഷിക്കാറുണ്ട്.
കോവിഡ് കാലത്ത് വീട്ടില്‍ കഴിഞ്ഞ 9 മാസങ്ങള്‍ക്കിടെ 12 സിനിമകളുടെ കഥകള്‍ കേട്ടു. അവയൊന്നും അഭിനയിക്കണമെന്ന തോന്നലുണ്ടാക്കിയില്ല. തനിക്കു വേണ്ടി കഥയെഴുതണം എന്നല്ല, കഥ കേള്‍ക്കുമ്പോള്‍ എന്നെ മോഹിപ്പിക്കുന്ന വേഷത്തിനായാണ് കാത്തിരിക്കുന്നത് എന്നാണ് വിന്ദുജ പറയുന്നത്.
നേരത്തെയും മോഹന്ലലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വിന്ദുജ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 27 വര്‍ഷത്തിന് ശേഷം മീനാക്ഷി, ചേട്ടച്ഛനെ കണ്ടുമുട്ടി. ഇത് അവിസ്മരണീയമായ മറ്റൊരു അനുഗ്രഹമാണ് എന്നായിരുന്നു വിന്ദുജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക