നടി സാമന്ത തനിക്ക് മയോസിറ്റിസ് ) എന്ന രോഗം ബാധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ ഇതാ ജീവിതത്തിൽ ഇനി താൻ എഴുന്നേറ്റ് നടക്കില്ലെന്ന് തോന്നിയ അവസ്ഥ വരെ എത്തിയിരുന്നുവെന്ന് സാമന്ത പറയുന്നു. പുതിയ ചിത്രം യശോദയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു സമാന്തയുടെ പ്രതികരണം.
സമാന്തയുടെ വാക്കുകൾ ഇങ്ങനെ
ഞാന്‍ സോഷ്യൽ മീഡിയയിൽ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവട് മുന്നോട്ട് വയ്ക്കാന്‍ എനിക്ക് പറ്റില്ലെന്ന് തോന്നിയ അവസ്ഥ എനിക്കുണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്ന് വന്നോ എന്ന് അദ്ഭുതം തോന്നുകയാണ്. ഈ രോഗം ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെയുള്ള വാര്‍ത്തയുണ്ടായിരുന്നു.
പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. അതൊരു യുദ്ധം ആയിരുന്നു. ജീവന് ഭീഷണി ഉണ്ടായില്ല. ഞാന്‍ മരിച്ചിട്ടില്ല. പലപ്പോഴും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. ആ തോന്നൽ ഓരോ ദിവസവും കൂടി വന്നു. ഉയർന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടർമാർക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിനങ്ങൾ മുഴുകി. ചില സാഹചര്യങ്ങളിൽ പരാജയപ്പെടുന്നതിൽ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക