കഴിഞ്ഞ പതിനേഴ് വർഷമായി പല തലങ്ങളിലുള്ള വ്യത്യസ്ത സിനിമകൾ മലയാളികൾക്കു സമ്മാനിച്ച സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്.
സൂപ്പർ താരം ഷാഹിദ് കപൂർ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായകനായെത്തുക. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ.
സിനിമയുടെ പ്രി പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. മാർച്ച് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക