വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്ക്ക് വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴി ഒരുക്കും.
ഭരണി നാളുകാര് ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ പൂർത്തികരിക്കും. വിദ്യാർഥികൾക്ക് അലസതയും അശ്രദ്ധയും മൂലം പ്രയാസങ്ങൾ ഉണ്ടാകും.
അശ്വതി മുതല് രേവതി വരെ നാളുകാര്ക്ക് വ്യശ്ചികം 01 മുതൽ 29 വരെ എങ്ങനെയെന്ന് അറിയാം.
അശ്വതി
വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴി ഒരുക്കും.
സമർപിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. സംയുക്ത സംരംഭങ്ങിൽ നിന്നും പിൻമാറും. ചിലവുകൾ വർധിക്കും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.
ഭരണി
ഭരണി നാളുകാര് ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ പൂർത്തികരിക്കും. വിദ്യാർഥികൾക്ക് അലസതയും അശ്രദ്ധയും മൂലം പ്രയാസങ്ങൾ ഉണ്ടാകും. കഠിന പ്രയത്നം അത്യാവശ്യമായി വരും.
പ്രവർത്തനങ്ങളിൽ കാപട്യം കാണിക്കുന്നവർ പിടിക്കപ്പടാനും ശിക്ഷിക്കപ്പെടാനും സാധ്യത ഉണ്ട്. അലസത, അനാവശ്യ ചെലവുകൾ എന്നിവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. കുടുംബാംഗങ്ങളുമായി വാക്കു തർക്കത്തിൽ ഏർപ്പെടാതിരിക്കുക. ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവർ നന്നായി ശ്രദ്ധിക്കുക.
കാർത്തിക
ഈശ്വരാരാധന, സൽകർമാനുഷ്ഠാനം, സത്യസന്ധത എന്നിവ ഗുണം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ അശ്രാന്ത പരിശ്രമത്താൽ തരണം ചെയ്യും. തൊഴിലന്വേഷകർക്ക് മികച്ച കർമരംഗം ലഭിക്കും.
തടസ്സപ്പെട്ട പാഠ്യപദ്ധതിക്ക് പ്രവേശനം ലഭിക്കും. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കും. വിശ്വാസയോഗ്യമായ വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. ബുദ്ധിപരമായ പെരുമാറ്റവും സംസാരവും നേട്ടങ്ങൾക്ക് കാരണമാകും.
രോഹിണി
അഭിവൃദ്ധിയും ഔന്നിത്യവും ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് മികച്ച അവസരം ലഭിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കലാകായിക രംഗങ്ങൾ, സാഹിത്യം തുടങ്ങിയവയിൽ അംഗീകാരവും പ്രോത്സാഹനവും ഉണ്ടാകും.
വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല ശ്രദ്ധവേണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. അലർജി– ആസ്മ രോഗങ്ങൾ ഉള്ളവർക്ക് രോഗ വർധവിന് സാധ്യത. വിദഗ്ധ ചികിത്സകളാൽ അസുഖം ഭേദമാകും.
മകയിരം
നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കും. തൊഴിൽ രംഗങ്ങളിൽ പ്രകടമായ മാറ്റം അനുഭവപ്പെടും. സഹപ്രവർത്തകന് സാമ്പത്തിക സഹായം ചെയ്യും. ഹൃദ് – നാഡീ- കരൾ രോഗമുള്ളവർ നന്നായി ശ്രദ്ധിക്കണം. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. വാഹനം മാറ്റി വാങ്ങാനിടവരും. സമർപിക്കുന്ന പദ്ധതികൾക്ക് അന്തിമമായി അംഗീകാരം ലഭിക്കും. വിവാഹാന്വേഷകർക്ക് നല്ല ബന്ധങ്ങൾ വന്നെത്തും.
തിരുവാതിര .
അസ്ഥിരതയ്ക്ക് വിരാമം വരും. കുടുംബത്തിന്റെ ഐശ്വര്യ ലബ്ധിയ്ക്കായി പരിശ്രമിക്കാൻ സാധിക്കും.
പ്രവർത്തന മേഖലയിൽ സാമ്പത്തിക നേട്ടവും പുരോഗതിയും ഉണ്ടാകും. പുണ്യതീർഥ ഉല്ലാസ യാത്രയ്ക്ക് അവസരമുണ്ടാകും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ഈശ്വര പ്രാർഥനകളാൽ സന്താനഭാഗ്യമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ സാധിച്ചതിനാൽ കൃതാർഥതയാകും.
പുണർതം
കർമരംഗത്ത് ഏറെ പുരോഗതി ഉണ്ടാകും. സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടെ അഭിമുഖീകരിക്കാൻ അവസരമുണ്ടാകും. മനസ്സിലെ സങ്കൽപ്പങ്ങൾ പലതും സാക്ഷാൽകരിക്കപ്പെടും.
ഗൃഹ ജീവിതവും ഗുണകരമായി തന്നെ ഭവിക്കും. ജീവിതത്തിന് അർഥമുണ്ടെന്ന് തോന്നുന്ന പല അനുഭവങ്ങളും ഉണ്ടാകും. ശാരീരികാവയവങ്ങളിൽ പിടിപെടാവുന്ന രോഗ ക്ലേശങ്ങൾക്ക് സാധ്യത കാണുന്നു. ബന്ധുക്കൾക്കും കുടുംബത്തിനും വേണ്ടി ഗുണങ്ങൾ ചെയ്യാൻ ഇടവരും.
പൂയം
മനസ്സന്തോഷത്തോടെ വർത്തിക്കാനിടയാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ അനുകൂല സ്ഥിതിയുണ്ടാകും. കലാസംഗീതാദി രംഗത്തുള്ളവർക്കും ഗുണാനുഭവ സാധ്യതയുണ്ട്. പാരമ്പര്യ ശാസ്ത്രങ്ങൾ പഠിക്കാനും പ്രാവർത്തികമാക്കാനും ഉള്ള സാഹചര്യങ്ങൾ ഉണ്ടാകും. പരോപകാരത്തിൽ ശ്രദ്ധ ചെലുത്തും. ജന്മ ഗൃഹം വിട്ടുമാറി നിൽക്കേണ്ട സ്ഥിതിയുണ്ടാകും. പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.
ആയില്യം
യാഥാർഥ്യ ബോധത്തോടു കൂടിയ ജീവിത പങ്കാളിയുടെ സമീപനം മന:സ്സമാധാനത്തിന് വഴിയൊരുക്കും. ആഗ്രഹസാഫല്യത്താൽ പ്രത്യേക ഈശ്വര പ്രാർഥനകളും വഴിപാടുകളും നടത്തും. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. ഇഴജന്തുക്കളിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വാഹന യാത്രകൾ വളരെ കരുതലോടും ശ്രദ്ധിച്ചും കൈകാര്യം ചെയ്യുക. മക്കളുടെ ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം’
മകം
പ്രലോഭനങ്ങളിൽ അകപ്പെടരുത്. വിഷയാവതരണത്തിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. എതിരാളികൾക്ക് നിയമയുദ്ധം നടത്താൻ അവസരമൊരുക്കരുത്.
ഗ്യഹഭൂമി ഇടപാടിൽ കാലതാമസം വരുത്തരുത്. ഏറ്റെടുത്ത കാര്യങ്ങൾ വാശിയോടെ വിജയിപ്പിക്കാൻ നോക്കണം ധാരാളം തൊഴിലവസരങ്ങൾ വന്നുചേരുമെങ്കിലും സമയബന്ധിതമായി ചെയ്തു തീർക്കാൻ കഴിയാതെ വരും.
പൂരം
കടബാധ്യയുണ്ടാകാതെ ശ്രദ്ധിക്കണം. പരസ്പര ധാരണയിൽ കരാറു പണി സ്വന്തമാക്കും. സ്വന്തക്കാരുമായി വാഗ്വാദം ഉണ്ടാക്കരുത്. പുതിയ നീക്കങ്ങളിലൂടെ നിയമയുദ്ധത്തിന് വഴിത്തിരിവ്. പൊതു രംഗത്ത് കരുതലോടെ നീങ്ങണം. പ്രണയ തീവ്രത കുറയും. ഉന്നതരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കണം: സാമ്പത്തിക മേഖലയിൽ നിയന്ത്രണം വേണ്ടി വരും
ഉത്രം
അനാവശ്യ ബാധ്യതകളിൽ കുടുങ്ങരുത്. ഔദ്യോഗിക തലവേദന കുറയും. സാമ്പത്തിക ബാധ്യത തീർക്കും. സന്താനത്തിന് ഉപരിപഠന തടസ്സം മാറും. വൈദ്യ നിർദ്ദേശത്താൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും .
വൈവാഹിക കാര്യത്തിലുള്ള വിഷമതകൾ അവസാനിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ ചില നിയന്ത്രണങ്ങൾ ഉണ്ടാകും നേത്ര രോഗം ബുദ്ധിമുട്ടിച്ചേക്കാം
അത്തം
സ്വപ്രയത്നം കൊണ്ടും സർക്കാർ സഹകരണം കൊണ്ടും ധനലാഭം. മാനസികമായി അകന്നു പോയ ബന്ധങ്ങൾ പുന: സ്ഥാപിക്കാനിടവരും. വാഹന ഗുണം ഉണ്ടാകും.
സന്താനങ്ങളുടെ വിവാഹാലോചന നടന്നു കിട്ടാനിടയാകും. ബിസിനസ്സിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ധനാഗമ മാർഗങ്ങൾ കൂടും. തീർഥാടനത്തിന് അവസരം സംജാതമാകും. വിദേശ യാത്രാ പരിശ്രമങ്ങൾ സഫലീകരിക്കും.
ചിത്തിര
മേലധികാരികളുമായി യോജിപ്പും സമാധാനവും ഉണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നു ചേരും. തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ ശാശ്വത പരിഹാരം കാണേണ്ടി വരും.
ശത്രുക്കളെ അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ സാധിക്കും. സ്തീകളുമായി വിരോധിക്കാനിടയാകും. വ്യത്യസ്തമായ ജീവിത ശൈലി അവലംബിയ്ക്കുന്നതിനാൽ അവിസ്മരണീയമായ നേട്ടങ്ങൾ കൈവരും. ഉറ്റവരിൽ നിന്നും അഭ്യുദയ കാംക്ഷികളിൽ നിന്നും നിർലോഭ സഹായം ഉണ്ടാകും.
ചോതി
ധാർമിക കാര്യങ്ങളിൽ താൽപര്യം കൂടും. പ്രവർത്തന മേഖലയിലെ കർമ കുശലതയിൽ പ്രശംസ നേടും. ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകും. മുറിവ്, ചതവ് ഇവ വരാതെ ശ്രദ്ധിക്കണം. വാതസംബന്ധമായ അസുഖം ഉള്ളവർ വളരെ ശ്രദ്ധിക്കണം. സ്വജനങ്ങളുമായി കലഹം വരാതെ നോക്കണം. ഉദരരോഗം ബുദ്ധിമുട്ടിച്ചേക്കാം. വിദ്യാർഥികൾ അലസത ഉപേക്ഷിക്കണം. ഓരോ കാര്യവും അടുക്കും ചിട്ടയോടും കൂടി ചെയ്യുക.
വിശാഖം
ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സേവനമന:സ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജന പ്രീതിയ്ക്കു വഴിയൊരുക്കും. അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുമെങ്കിലും അന്യരെ കുറ്റം പറയുന്നത് ഒഴിവാക്കണം. ആചാര മര്യാദകൾ പാലിയ്ക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും. അപവാദം കേൾക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.
അനിഴം
കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. വിഷമതകൾ അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിയ്ക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്താൻ ആശ്വാസമുണ്ടാവും. വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തികളിൽ നിന്നും പിൻമാറുന്നത് ഭാവിയിൽ ഗുണം ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പിതാവുമായി ബന്ധപ്പെട്ട് ചില ക്ലേശങ്ങൾ വന്നു ചേരും.
തൃക്കേട്ട
വസ്തുനിഷ്ഠമായ സമീപനം വ്യക്തമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ ജീവിത പങ്കാളിയുടെ ആശയങ്ങൾ ഉപകരിക്കും.
സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും നിയന്ത്രണവും വേണം. വിദഗ്ദ നിർദ്ദേശം സ്വീകരിച്ച് കാർഷിക മേഖല വിപുലമാക്കും. അനാവശ്യ അലച്ചിൽ, പ്രവൃത്തികളിൽ പലപ്പോഴും കൃത്യത പാലിക്കാനുള്ള ബുദ്ധിമുട്ട് ഇവ വിഷമമുണ്ടാക്കും.
മൂലം
നിർണായകമായ തീരുമാനങ്ങൾക്ക് കാലതാമസം നേരിടും. നിസ്സാര കാര്യങ്ങൾക്ക് പോലും കൂടുതൽ പരിശ്രമം വേണ്ടി വരും. ആത്മാർഥ സുഹ്യത്തിന്റെ ഉപദേശത്താൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന തൊഴിൽ മേഖലകൾ തുടങ്ങും.
ഗൃഹനിർമാണത്തിന് കുറച്ചു കൂടി കാലതാമസം അനുഭവപ്പെടാം വിദ്യാർഥികൾ പരിശ്രമം കൂടുതൽ ഊർജ്ജിതപ്പെടുത്തണം. യാത്രാവേളയിൽ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതെ നോക്കണം.
പൂരാടം
പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും. ചില ചുമതലകൾ സന്താനങ്ങളെ ഏൽപ്പിച്ച് സ്വസ്ഥനാകും.
സുഖദു:ഖങ്ങൾ ഒരു പോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും. ഈശ്വര പ്രാർത്ഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. മോശം കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. വീഴ്ചകൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.
ഉത്രാടം
വ്യത്യസ്തമായ ആശയങ്ങൾ ഉടലെടുക്കുമെങ്കിലും അനുഭവത്തിൽ വരുവാനിടയില്ല. നയതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജ്ജിക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കും. കൃത്യമായ ലക്ഷ്യബോധം ആവിഷ്ക്കരണ പദ്ധതി എന്നിവ പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. പ്രത്യുപകാരം ചെയ്യാനുള്ള സാഹചര്യം വന്നു ചേരും.
തിരുവോണം
കലഹത്തിന് ഇടവരാതെ ശ്രദ്ധിക്കണം. മേലധികാരികളിൽ നിന്ന് അനുകൂലാവസ്ഥ. സാമൂഹിക രംഗങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. ശത്രുക്കളുമായുള്ള പിണക്കത്തിന് നിവൃത്തിയുണ്ടാകും. സഹോദരങ്ങൾക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാകും.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, മനഃപ്രയാസം, തടസ്സം, യാത്രാതടസ്സം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ഇവ കാണുന്നു; മേടം മുതല് മീനം വരെ ഇന്ന്
അർഹത ഇല്ലാത്ത ധനം കൈയ്യിൽ വന്നു ചേരാനിടയുണ്ട്. കാർഷിക മേഖലയിൽ കൂടുതൽ പ്രയത്നിക്കുവാൻ തയ്യാറാകും. പരമപ്രധാനമായ വിഷയങ്ങൾ തനതായ അർഥതലങ്ങളോടു കൂടി പ്രവർത്തിക്കുവാൻ തയ്യാറാകും
അവിട്ടം
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉൻമേഷവും പരീക്ഷയിൽ വിജയവും ഉദ്യോഗഭാഗ്യവും ഉണ്ടാകും. സമ്മാന പദ്ധതികളിൽ വിജയിക്കും.
പൈതൃകമായ ധനം ലഭിക്കാൻ ഇടയുണ്ട്. ഗൃഹനിർമാണം പുനരാരംഭിക്കും. പ്രണയ കാര്യം വിവാഹത്തിൽ കലാശിക്കാനിടയുണ്ട്. വാഹനം മാറ്റി വാങ്ങാൻ ശ്രമിക്കുന്നതാണ്. ത്വക്ക് രോഗം , അസ്ഥിരോഗം ഇവ ശല്യം ചെയ്തേക്കാം.
ചതയം
ഉദ്യോഗത്തിൽ ഉയർച്ച സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. തുടങ്ങുന്ന കാര്യങ്ങൾ മംഗളമായി പര്യവസാനിക്കും. കച്ചവടത്തിൽ പുരോഗതി വരുമാനം വർധിക്കും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.
പുന: പരീക്ഷയിൽ വിജയം ഉണ്ടാകും. അസുലഭ നിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. ശുഭകാര്യങ്ങൾക്കായി സമയവും പണവും ചെലവഴിക്കും. പിതാവിൽ നിന്നും ഗുണാനുഭവങ്ങൾ സിദ്ധിക്കും.
പൂരൂരുട്ടാതി
ദീർഘവീക്ഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. ജാഗ്രതയോടു കൂടിയ സമീപനം വിവധങ്ങളായ ആശയങ്ങൾക്കും ചിന്തകൾക്കും വിജയങ്ങൾക്കും വഴിയൊരുക്കും.
പ്രലോഭനങ്ങളിൽ പെടരുത്. കർമസംബന്ധമായി ദൂര യാത്രയ്ക്ക് സാധ്യത. ഉന്നതരുമായി സൗഹ്യദ് ബന്ധം സ്ഥാപിക്കാനിടവരും. ഗൃഹത്തിൽ പൂജാദി കർമങ്ങൾ നടത്താനുള്ള സാഹചര്യമുണ്ടാകും.
ഉത്തൃട്ടാതി
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. നിർമാണ മേഖലയിൽ ലാഭകരമായ ഇടപാടുകൾ കൈവിട്ട് പോകാതെ ശ്രദ്ധിക്കണം. അവകാശതർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുക. അടിയന്തിര കൂടികാഴ്ചകൾ പ്രയോജനപ്പെടും. വ്യാപാരം മെച്ചപ്പെടുത്തുന്നതിന് തുടർ യാത്രകൾ നടത്തും. വാക്കുതർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പുലർത്തും.
രേവതി
ഔദ്യോഗിക കാര്യങ്ങൾ പരിഹരിക്കുന്നതിന് സഹായം ലഭിക്കും. അപ്രതീക്ഷിതമായ നീക്കത്തിലൂടെ അപ്രാപ്യമായ കാര്യം സ്വന്തമാക്കും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. വാക്ക് ദോഷം വരാതെ ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ സാധ്യത. തക്കതായ ചികിത്സ നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക