Home ASTROLOGY അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു;...

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, മത്സരവിജയം, അപ്രതീക്ഷിതമായ ധനയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്

വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു.

കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, മത്സരവിജയം, അപ്രതീക്ഷിതമായ ധനയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. മേടം മുതല്‍ മീനം വരെ ഇന്ന്

മേടം

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചർച്ചകൾ വിജയിക്കാം. വിവാഹാലോചനകൾ പുരോഗമിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.

ഇടവം

കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, മത്സരവിജയം, അപ്രതീക്ഷിതമായ ധനയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം.

തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കാം. മേലധികാരിയിൽ നിന്ന് അനുമോദനം ലഭിക്കാം.

മിഥുനം

മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മേലധികാരിയിൽ നിന്ന് ശകാരം ഇവ കാണുന്നു. അന്യരിൽ നിന്ന് ശല്യം ഉണ്ടാകാം. വേണ്ടപ്പെട്ടവർ അകലാം. സുഹൃത്തുക്കള്‍ വാക്കുപാലിക്കാതിരിക്കാം.

കർക്കടകം

പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.

ചിങ്ങം

മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ആരോഗ്യം മെച്ചപ്പെടാം.

കന്നി

ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം ഇവ കാണുന്നു.

തുലാം

ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, ഉപയോഗ സാധനലാഭം, യാത്രാവിജയം ഇവ കാണുന്നു. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. ഉല്ലാസനിമിഷങ്ങൾക്ക് സാധ്യത. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം.

വൃശ്ചികം

വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു.

Also Read :   മുൻ ദേശീയ അത്‌ലറ്റ് ഇനി ജിം ട്രെയ്നർ; മാറ്റ് കുറയാതെ സ്വർണ്ണവല്ലിയുടെ ജീവിതം

ധനു

മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, യാത്രാവിജയം, ബന്ധുസമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ഉല്ലാസനിമിഷങ്ങൾക്ക് സാധ്യത. സൽക്കാരാദിചടങ്ങുകളിൽ പങ്കെടുക്കാം.

മകരം

ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ഉല്ലാസനിമിഷങ്ങൾക്ക് സാധ്യത. ഉല്ലാസ യാത്രകൾക്ക് സാധ്യത.

കുംഭം

അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

മീനം

പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.