അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. നിരൂപകശ്രദ്ധേയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് ‘കൈതി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം അജയ് ദേവ്ഗണ് നായകനായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അജയ് ദേവ്ഗണ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഭോലാ’ യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക