ഐഫോൺ 13 ന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയുണ്ട്. ഐഫോൺ 13-ൽ A15 ബയോണിക് 5nm ഹെക്സാ കോർ പ്രൊസസർ സജ്ജീകരിച്ചിരിക്കുന്നു.
ഐഫോൺ 13 ഔട്ട് ഓഫ് ബോക്സ് iOS 15-ൽ പ്രവർത്തിക്കുന്നു. 128GB, 256GB, 512GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. 128 ജിബി വേരിയന്റിന് 65,999 ആണ് വില, 256 ജിബി വേരിയന്റിന് 74,999 രൂപയ്ക്ക് വാങ്ങാം.
ഈ സ്മാർട്ട്ഫോണിന് 3,240mAh ബാറ്ററിയുണ്ട്. കൂടാതെ ഇത് 23W ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു.
സാംസങ് ബ്ലാക്ക് ഫ്രൈഡേ വിൽപ്പന: Galaxy S20 FE 5G ഫോൺ പകുതിയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്
12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുള്ള 12 എംപി പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ഐഫോൺ 13 ന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ലെൻസാണ് ഫോണിലുള്ളത്.
ഈ സ്മാർട്ട്ഫോണിന്റെ മറ്റ് ചില സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ ഫേസ് ഐഡി, കോമ്പസ്, ആക്സിലറോമീറ്റർ, ഗൈറോ, ബാരോമീറ്റർ, അൾട്രാ വൈഡ്ബാൻഡ് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക