Home LATEST NEWS ‘ചാഞ്ചാടുണ്ണി ചാഞ്ചാട്……….’ ചിത്രയുടെ മനോഹര ശബ്ദത്തിൽ താരാട്ട് പാട്ട്, ‘ഹയ’യിലെ ഗാനം ...

‘ചാഞ്ചാടുണ്ണി ചാഞ്ചാട്……….’ ചിത്രയുടെ മനോഹര ശബ്ദത്തിൽ താരാട്ട് പാട്ട്, ‘ഹയ’യിലെ ഗാനം പുറത്തിറങ്ങി

വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹയ’ . മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്, ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു.

ഇപ്പോൾ ഇതാ കെ എസ് ചിത്ര ഒരിടവേളക്ക് ശേഷം ആലപിക്കുന്ന താരാട്ട് പാട്ട് ‘ഹയ’ എന്ന ചിത്രത്തിലെ ചിത്ര ആലപിച്ച ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്.

 

Also Read :   അമ്മത്തൊട്ടിലില്‍ ജൂലൈ 17നു കുഞ്ഞിനെ ലഭിച്ചിരുന്നുവെന്നു ശിശുക്ഷേമ സമിതി അധ്യക്ഷ; ആരുടെ കുഞ്ഞാണെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും