നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്.
‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദനെ കൂടതെ മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.
ഇപ്പോൾ ഇതാ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ മൂന്നാം ടീസർ റിലീസ് ചെയ്തിരിക്കുകയാണ് . നടൻ ബാല അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ടീസർ. നവംബര്‍ 25 ന്(നാളെ) സിനിമ തിയറ്ററുകളില്‍ എത്തും. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഷെഫീക്കിന്റെ സന്തോഷ’ത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക