ചര്‍മ പ്രതിസന്ധികൾക്കുള്ള ഉത്തമ പരിഹാരമാണ് വിറ്റാമിന്‍ ഇ . ഇത് മുഖക്കുരുവിനെ തടഞ്ഞ് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുഖക്കുരുവിന് ആശ്വാസം തരികയും കൂടാതെ പല വിധത്തില്‍ ആരോഗ്യത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്നു.
അതേസമയം മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. മുട്ട, പാൽ, ബ്രോക്കോളി, സ്പിനച്ച്, നട്സ്, സൂര്യകാന്തി വിത്ത് ചീര, ബദാം, ഗോതമ്പ്, ചോളം, പീനട്ട് ബട്ടർ, എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ ഇ അടങ്ങിയ കൂടുതൽ ആഹാരങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
ബദാം: ധാരാളമായി വിറ്റാമിൻ E അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കും.
നിലക്കടല: ചർമ്മത്തെ കൂടുതൽ ആരോഗ്യ സമ്പുഷ്ടമാക്കാൻ നിലക്കടലായ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ E പല രീതിയിലുള്ള അലർജികളെയും പ്രതിരോധിക്കാൻ സഹായിക്കും.
അവോകാഡോ: ഈ പഴവർഗ്ഗം ആഹാരക്രമത്തിൽ ഭാഗമാക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അവോകാഡോയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ E ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉത്തമമാണ്.
ബ്രോക്കോളി: പല ഡോക്ടർമാരും ആഹാരത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്ന പച്ചക്കറികളിൽ ഒന്നായ ബ്രോക്കോളിയിൽ വിറ്റാമിൻ E ധാരാളമായി അടങ്ങിയിരിക്കുന്നു.
ചീര: ചീരയിലും ധാരാളം വിറ്റാമിൻ E അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക