ബോളിവുഡ്ചി ത്രമായ ‘ഗോവിന്ദ നാം മേര’ എന്ന ചിത്രത്തിലെ കിടിലൻ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗാനം സിംഗ്, സച്ചിൻ ജിഗർ, നേഹ കക്കർ എന്നിവർ ചേർന്നാണ് പാടിയത് . സച്ചിൻ ജിഗർ ഈണം പകർന്നിട്ടുണ്ട്. സോണി മ്യൂസിക് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം മണിക്കൂറുകൾക്കകം 11,000-ലധികം പേർ ലൈക്ക് ചെയ്തു.
പാട്ടിലെ കിയാരയുടെയും വിക്കി കൗശലിന്റെയും ഊർജ്ജസ്വലമായ നൃത്തച്ചുവടുകൾ ആരാധകരുടെ ഹൃദയം കവർന്നു.ബിജിലിയെ പരിചയപ്പെടുത്തുന്നതോടെയാണ് മ്യൂസിക് വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിലെ കിയാരയുടെ അവതാരത്തിന് ചിക്നി ചമേലി എന്ന ഗാനത്തിലെ കത്രീനയുമായി സാമ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക