ബാലരാമപുരം: നിരവധി വാഹനമോഷണക്കേസിലെ പ്രതി ബാലരാമപുരം കട്ടച്ചൽക്കുഴി ഞാറ്റടിത്തല കോളനി വീട്ടിൽ വിപിൻ(22) വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 427 ഗ്രാം കഞ്ചാവുമായി ബാലരാമപുരം പൊലീസിന്റെ പിടിയിലായി. വീട്ടിലെ അടുക്കളയിൽ റാക്കിലെ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇയാൾ ആറ്റിങ്ങലിൽ നിന്ന് കാർ മോഷ്ടിച്ച കേസിലെ പ്രതിയാണ്. കൂടാതെ ഇരുചക്രവാഹന മോഷണം, പിടിച്ചുപറി തുടങ്ങി 15–ഓളം കേസുകൾ റൂറൽ, സിറ്റി പൊലീസ് പരിധിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശബരിമല തീർഥാടകർ കുളിക്കുന്ന ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ശുചിമുറി മാലിന്യം കലരുന്നതായി കണ്ടെത്തൽ
റൂറൽ എസ്പി ശിൽപ ദേവയ്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കുറേനാളായി നിരീക്ഷിച്ചുവരികയായിരുന്നു.
ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാർ, എസ്ഐ അജിത് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക