പാർവ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉർവ്വശി, രമ്യാ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹെര്‍’. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ. ഇവർ അഞ്ചു പേരും ഒരു പോയിന്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ‘ഹെര്‍’ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പ്രഖ്യാപനം തൊട്ടെ ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ഹെര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ഫ്രൈഡേ’, ‘ലോ പോയിന്റ്’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിൻ ജോസ്. ലിജിൻ പുതിയൊരു ചിത്രവുമായി എത്തുമ്പോള്‍ അഞ്ച് സ്ത്രീകളെയാണ് കേന്ദ്ര കഥാപാത്രങ്ങളാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക