മഞ്ജു ഇപ്പോൾ തമിഴ് സിനിമാ മേഖലയിലും സജീവമാണ്. അഭിനേത്രി എന്നതിന് പുറമെ താനൊരു മികച്ച ഗായിക കൂടിയാണ് മഞ്ജു. ഇപ്പോഴിതാ താൻ പുതിയൊരു ചിത്രത്തിനായി പാട്ട് പാടുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. അജിത് നായകനായി എത്തുന്ന തമിഴ് ചിത്രം തുനിവിലാണ് മഞ്ജു വാര്യര്‍ ഗായികയാകുന്നത്. മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിലെ നായികയും.
മഞ്ജു ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം കൂടിയായിരിക്കും ഇത്. ജിബ്രാൻ ആണ് ഗാനത്തിന് സംഗീതം നൽകുന്നത്. തുനിവിൽ പാട്ട് പാടാൻ അവസരം ലഭിച്ചതിൽ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക