വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
മേടം രാശിക്കാര്‍ കടം കൊടുത്ത പണം മുഴുവൻ മടക്കി കിട്ടും. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്വത്തോടു കൂടി പൂർത്തിയാക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും.
ഇടവം രാശിക്കാര്‍ക്ക് വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. എതിരാളികളെ ഭയപ്പെടാനില്ല. നേരത്തെ തീരുമാനിച്ച യാത്ര ചെയ്യാൻ കഴിയും. ഈയാഴ്ച്ചത്തെ സമ്പൂര്‍ണ വാരഫലം അറിയാന്‍ വായിക്കുക.
മേടം
കടം കൊടുത്ത പണം മുഴുവൻ മടക്കി കിട്ടും. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്വത്തോടു കൂടി പൂർത്തിയാക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും.
സാമ്പത്തിക നില ഭദ്രമാണ്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും. മക്കൾ പഠനത്തിൽ മികവ് തെളിയിക്കും. ഈശ്വരാധീനം ഉള്ള സമയമാണിത്. ജോലിയോടൊപ്പം പഠനത്തിന് അവസരം ലഭിക്കും.
ഇടവം
വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. എതിരാളികളെ ഭയപ്പെടാനില്ല. നേരത്തെ തീരുമാനിച്ച യാത്ര ചെയ്യാൻ കഴിയും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. പൊതുവേ സന്തോഷകരമായ വാരമാണ്. വരുമാനത്തിൽ വർധനവുണ്ടാകും. ചിലർക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.
മിഥുനം
വീടിന്റെ വായ്പ അടച്ചു തീർക്കാൻ കഴിയും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കും.
ആരോഗ്യം തൃപ്തികരമാണ്. പൂർവികസ്വത്ത് ലഭിക്കും. മുടങ്ങിപ്പോയ കാര്യങ്ങൾ തുടർന്ന് കൊണ്ടു പോകാൻ സാധിക്കും. സ്ഥലം മാറ്റം പ്രതീക്ഷിക്കാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. എതിരാളികളെ വശത്താക്കും.
കർക്കടകം
സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. പല കാര്യങ്ങൾക്കും തടസ്സങ്ങളും താമസവും ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിദേശപഠനത്തിന് അവസരം ലഭിക്കും.
പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ഥലം മാറ്റം പ്രതീക്ഷിക്കാം. പുതിയ കരാറുകളിൽ ഒപ്പു വെക്കും. പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളും അനുകൂലമായി വരും.
പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സാധ്യതയുണ്ട്. സൽക്കാരങ്ങളിൽ പങ്കെടുക്കും. സ്ത്രീകൾക്കു സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും .
ചിങ്ങം
സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അന്യനാട്ടിൽ ജോലി ലഭിക്കും. വാതസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യാനിടയുണ്ട്
പല കാര്യങ്ങൾക്കും വേണ്ടി ഒന്നിലേറെ തവണ പരിശ്രമിക്കേണ്ടതായി വരാം. സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും.
കുടുംബാംഗങ്ങളോടൊപ്പം തീർഥയാത്ര ചെയ്യും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പണമിടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.
കന്നി
പഠനകാര്യത്തിൽ പുരോഗതി ഉണ്ടാകും. ദീർഘ യാത്രകൾ ആവശ്യമായി വരും. പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ഗുണകരമാകും. കുടുംബജീവിതം സമാധാനം നിറഞ്ഞതായി തുടരും.
ബാധ്യതകൾ വീട്ടി തീർക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാനും യോഗം ഉണ്ട്. സൗഹൃദങ്ങൾ കൊണ്ട് ചില നേട്ടം പ്രതീക്ഷിക്കാം.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
തുലാം
ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. പഴയ സുഹൃത്തിനെ കണ്ടു മുട്ടും.
സാമ്പത്തിക സ്ഥിതി തൃപ്തികരമാണ്. കുടുംബത്തിൽ മംഗള കർമ്മം നടക്കാൻ സാധ്യതയുണ്ട്. യാത്രകൾക്ക് പ്രതിബന്ധം നേരിടാം. സുഹൃത്തുക്കളെ സഹായിക്കാൻ സാധിക്കും .
വൃശ്ചികം
പുതിയ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അത് ലഭിക്കും. സാമ്പത്തിക നില തൃപ്തികരമായി തുടരും. ആരോഗ്യ സംബന്ധമായ കുഴപ്പങ്ങളൊന്നുമില്ല. പൊതുവേ ഗുണകരമായ കാലമാണ്. പുതിയ കർമ്മപദ്ധതികൾ വിജയിക്കും.
കലാമത്സരങ്ങളിൽ വിജയം നേടും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, നഷ്ടം, കലഹസാധ്യത ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്
ധനു
കൃഷിയിൽ നിന്നുള്ള ആദായം വർധിക്കും. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.
കടം കൊടുത്ത പണം മടക്കി കിട്ടും. എതിരാളികളെ വശത്താക്കാൻ സാധിക്കും. വ്യാപാരം വികസിപ്പിക്കും. പുതിയ വാഹനത്തിനും സ്വന്തമാക്കും. ഭൂമി വാങ്ങാൻ ഉള്ള ആഗ്രഹം സഫലമാകും. വായ്പകൾ അപേക്ഷിച്ചിട്ടുള്ളവർക്ക് അത് അനുവദിച്ചു കിട്ടും.
മകരം
പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.
അമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പേരും പെരുമയും വർധിക്കും. കാർഷിക കാര്യങ്ങളിൽ താൽപര്യം ജനിക്കും. മൂത്ത പുത്രന് ജോലി ലഭിക്കാനും സാധ്യത കാണുന്നു. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം കൂടും.
കുംഭം
വിദേശത്തുള്ള മക്കൾ അവധിയിൽ വന്നു ചേരും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ ആയ തീരുമാനമുണ്ടാകും. പൂർവികസ്വത്ത് കൈവശം വന്നു ചേരാനും സാധ്യതയുണ്ട്.
പുതിയ വാഹനം വാങ്ങും. കലാകാരന്മാർക്ക് പല അവസരങ്ങളും എത്തിച്ചേരും. വിദേശത്തു നിന്ന് സന്തോഷവാർത്ത പ്രതീക്ഷിക്കാം. ധനസ്ഥിതി മെച്ചപ്പെടും. ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.
മീനം
സഹോദരങ്ങളുമായി ഉണ്ടായിരുന്ന സ്വത്ത് തർക്കം രമ്യമായി പരിഹരിക്കും. മാധ്യമരംഗത്ത് ശോഭിക്കാൻ കഴിയും. ചിലർക്ക് സ്ഥാനക്കയറ്റത്തിനും യോഗമുണ്ട്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന സമയമാണ്. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ദൃശ്യമാകും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. നിന്നുപോയ വരുമാന മാർഗങ്ങൾ പുനരാരംഭിക്കാൻ കഴിയും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക