ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇത്. ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീന് ആണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘അകലകലേ’ എന്ന് പേരിട്ടരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ശരത് കൃഷ്ണൻ ആണ്. ബിജിൻ ചാണ്ടിയാണ് മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക